Wednesday, March 12, 2025

യൂണിറ്റി ഓഫ് തൈക്കടവ്-സാന്ത്വന സ്പർശം റമദാൻ കിറ്റ് വിതരണം ചെയ്തു

ഒരുമനയൂർ: യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശത്തിൻ്റെ നേതൃത്വത്തിൽ റമദാൻ കിറ്റ് വിതരണം ചെയ്തു. തൈക്കടവ് മഹല്ലിലും സമീപ പ്രദേശങ്ങളിലുമായി 300 ൽ അധികം നിർദ്ധന കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. പ്രസിഡന്റ്‌ എൻ.കെ ബഷീർ അധ്യക്ഷത വഹിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ് മുഹമ്മദ്‌ സലിം സഖാഫി പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി എ.സി.ബാബു സ്വാഗതവും ട്രഷറര്‍ എ.സി ശിഹാബ് നന്ദിയും പറഞ്ഞു. മറ്റ് ഭാരവാഹികകളായ എൻ.പി. ഇബ്രാഹിം കുട്ടി ഹാജി, ശംസുദ്ധീൻ വലിയകത്ത്, അലി നാലകത്ത്, കബീർ മൈസ്രേട്ട്, ആർ.ഒ അഷ്‌റഫ്‌, കെ.വി അഷ്‌റഫ്‌, ആർ.വി കബീർ, മൊഹമ്മദ്‌ മോൻ, കമറുദ്ധീൻ മാവുമ്മൽ, നിയാസ് അഹമദ് തുടങ്ങിയവർ നേതൃത്വം നൽകി. കഴിഞ്ഞ പത്ത് വർഷത്തോളമായി  മഹല്ലിലെ നിർദ്ധന കുടുംബങ്ങളുടെ  ചികിത്സ, ഭവന നിർമ്മാണം, വിവാഹ സഹായം, ജപ്തി നേരിടുന്നവരുടെ കട ബാധ്യതകൾ തീർത്ത് ബാങ്കുകളിൽ നിന്ന് ആധാരമെടുത്ത് കൊടുക്കൽ തുടങ്ങിയുള്ള കാരുണ്യ പ്രവർത്തനങ്ങളിൽ ഈ കൂട്ടായ്മ സജീവമാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments