ഗുരുവായൂർ: ഗുരുവായൂർ ഉത്സവനാളുകളിൽ നടക്കുന്ന ഗുരുവായൂർ പുസ്തകോത്സവത്തിന് നാളെ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ ലൈബ്രറി പരിസരത്ത് മാർച്ച് 20 വരെയുള്ള ദിനങ്ങളിലാണ് പുസ്തകോത്സവം നടക്കുക. നാളെ വൈകിട്ട് അഞ്ചിന് നോവലിസ്റ്റ് സി. രാധാകൃഷ്ണൻ പുസ്തകോത്സവം ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസങ്ങളിലും വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടക്കും. പുസ്തകോത്സവത്തിൽ എം.ടി വാസുദേവൻ നായരുടെ പുസ്തകങ്ങൾ ഉൾപ്പെടുത്തികൊണ്ട് എം.ടി കോണർ ഒരുക്കും. 20 ന് നടക്കുന്ന സമാപന സമ്മേളനം കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. ഭാരവാഹികളായ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, സംഘാടകസമിതി കൺവീനർ എം.സി സുനിൽകുമാർ, കെ.വി വിവിധ്, ശ്യാം പെരുമ്പിലാവ്, കെ.വി പ്രജിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ചാവക്കാട് വിശ്വനാഥക്ഷേത്ര മഹോത്സവം – 2025