ചാവക്കാട്: മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം ആഘോഷിച്ചു. രാവിലെ ക്ഷേത്രത്തിൽ വിവിധ ചടങ്ങുകൾ നടന്നു. വൈകീട്ട് വിവിധ കരങ്ങളിൽ നിന്നുള്ള വാദ്യമേളങ്ങൾ,കാവടി, തെയ്യം എന്നീ പൂരങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വൈകിട്ട് ദീപാരാധന, വർണ്ണമഴ എന്നിവ ഉണ്ടായി. രാത്രി വിവിധ ദേശങ്ങളിൽ നിന്നുള്ള നയന ചാരുത പകരുന്ന പൂരക്കാഴ്ചകളും വാദ്യമേളങ്ങളും ക്ഷേത്രത്തിലെത്തി. തുടർന്ന് നടന്ന ഗുരുതിയോടെ ഉത്സവം സമാപിച്ചു.