ചാവക്കാട്: മുതുവട്ടൂർ ഫെസ്റ്റിവൽ ഓഫ് റെഡിന്റെ നേതൃത്വത്തിൽ ‘ഡ്രഗ്സ് അല്ല ലഹരി ഉത്സവമാണ് ലഹരി’ എന്ന സംഭാര വിതരണം നടത്തി. മുതുവട്ടൂർ ചെറ്റ്യാലക്കൽ ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം കാണാനെത്തിയവർക്കാണ് സംഭാരം വിതരണം നടത്തിയത്. മുതുവട്ടൂർ സെന്ററിലെ തണ്ണീർപന്തലിൽ നടന്ന സംഭാരം വിതരണത്തിന് മുഹമ്മദ് റിനൂസ്, പി.വി നഹാസ്, കെ.സി സുനിൽ, ടി.എം ബാബുരാജ്, എം.എസ് ഷെഹീർ, അജിത്ത് മുഹമ്മദ്, എം.എം സുമേഷ്, ഷാഹിദ്, റഫീഖ് ജെപ്പു എന്നിവർ നേതൃത്വം നൽകി.
