Wednesday, March 12, 2025

പുന്നയൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളുകളിലേക്ക് ബിന്നുകൾ വിതരണം ചെയ്തു

പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സർക്കാർ   സ്കൂളുകളിലേക്ക് ബിന്നുകൾ വിതരണം ചെയ്തു. പുന്നയൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് സുഹറ ബക്കർ അധ്യക്ഷത നിർവഹിച്ചു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശശിധരൻ, പഞ്ചായത്ത്‌ ഹെൽത്ത് ഇൻസ്പെക്ടർ രോഹിണി സോമസുന്ദരൻ, ഐ.ആർ.ടി.സി കോഡിനേറ്റർ ബി.എസ് ആരിഫ, പി.ടി.എ പ്രസിഡൻ്റ് സുധീർ ഈച്ചിത്തറയിൽ, വൈസ് പ്രസിഡൻ്റ് രഘുനന്ദൻ, പ്രധാനാധ്യാപിക പ്രഭാവതി തുടങ്ങിയവർ പങ്കെടുത്തു. മാലിന്യങ്ങൾ തരംതിരിച്ച് ശരിയായ രീതിയിൽ സംസ്കരിക്കുക എന്ന ആശയം കുട്ടികളിൽ നിന്നും ഉടലെടുക്കുന്നതിന് വേണ്ടി രൂപീകരിച്ച കളക്ടേഴ്സ് അറ്റ് സ്കൂൾ പദ്ധതി പ്രകാരമാണ് ബിന്നുകൾ വിതരണം ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments