ചാവക്കാട്: കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വന സംഗമം സംഘടിപ്പിച്ചു. ചാവക്കാട് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ടി.എം ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത് അദ്ധ്യക്ഷത വഹിച്ചു. റസിയ കുഞ്ഞബ്ദു പാലുവായ്, കാലിക്കറ്റ് ഫാഷൻ ബസാർ ഡയറക്ടർ മുഹമ്മദ് റാജിദ്, ചാവക്കാട് അത് ലറ്റിക് ടീം കാറ്റ് ഫൗണ്ടർ സിയ ചാവക്കാട് എന്നിവർ മുഖ്യാതിഥികളായി. ഗുരുവായൂർ ഭാസുരി ഇൻ മാനേജിംഗ് ഡയറക്ടർ ഫുവാദ് ഡയാലിസിസ് ഫണ്ട് നൽകി റമദാൻ മാസ സ്പെഷൽ ഡയാലിസിസ് ഡ്രൈവ് ഉദ്ഘാടനം ചെയ്തു. റസിയ കുഞ്ഞബ്ദു, വി.എം സുകുമാരൻ മാസ്റ്റർ, കാസിം പൊന്നറ, ഇസ്മയിൽ എന്നിവർ സയാലിസിസ് ഫണ്ട് നൽകി സഹകരിച്ചു. ട്രസ്റ്റി സി.എം ജനീഷ്, ലൈറ്റ് ചാരിറ്റബർ ട്രസ്റ്റ് സെക്രട്ടറി ഇസ്മയിൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ഹക്കീം ഇമ്പാർക്ക്, ട്രസ്റ്റിമാരായ പി.വി അബ്ദു, നൗഷാദ് അലി, ധന്യ, സൈനബ, സൗജത്ത് എന്നിവർ നേതൃത്വം നൽകി.ജനറൽ സെക്രട്ടറി പി.എം അബ്ദുൾ ഹബീബ് സ്വാഗതവും ട്രഷറർ വി കാസിം നന്ദിയും പറഞ്ഞു.