ഗുരുവായൂർ: നിയന്ത്രണം വിട്ട പെട്ടി ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേർക്ക് പരിക്ക്. തൃശൂർ പെരിങ്ങാവ് സ്വദേശികളായ കിഷോർ (38), രാജീവ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ അഞ്ചോടെ ഗുരുവായൂർ മാവിൻ ചുവട് വെച്ചാണ് അപകടം. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.