ചാവക്കാട്: എടക്കഴിയൂർ നാലാംകല്ലിൽ കഞ്ചാവ് വേട്ട. മൂന്ന് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒഡീഷ സ്വദേശി പ്രതാപ് ബെഹറയാണ് മൂന്നു കിലോ കഞ്ചാവുമായി പിടിയിലായത്. ഇന്നലെ രാത്രിയിലാണ് സംഭവം. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്ക്വാഡും ചാവക്കാട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.