ചാവക്കാട്: ഐ.ഡി.ബി.ഐ ബാങ്ക് ചാവക്കാട് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന് സമീപം ജോയ് പ്ലാസ ബിൽഡിങ്ങിൽ ആരംഭിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം ഐ.ഡി.ബി.ഐ ബാങ്ക് കൊച്ചി സോണൽ ഹെഡ് രാജേഷ് മോഹൻ ഝാ നിർവഹിച്ചു. ഡെപ്യൂട്ടി സോണൽ ഹെഡ് ടോമി സെബാസ്റ്റ്യൻ, കോഴിക്കോട് റീജിയണൽ ഹെഡ് എംസി സുനിൽകുമാർ, മേഖലയിലെ പൗരപ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. തൃശൂരിലെ അഞ്ചാമത്തേയും ഇന്ത്യയിലെ 2057-മത്തെയും ബ്രാഞ്ചാണ് ചാവക്കാട് ആരംഭിച്ചത്. എല്ലാവിധ നിക്ഷേപ സൗകര്യങ്ങളും വായ്പ സേവനങ്ങളും ബ്രാഞ്ചിൽ ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9633250679 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.