Wednesday, February 26, 2025

കടപ്പുറം ജിംഖാന ക്ലബ്ബ് വിദ്യാർത്ഥികൾക്കായി ‘പരീക്ഷ മുന്നൊരുക്കം’ സംഘടിപ്പിച്ചു

കടപ്പുറം: കടപ്പുറം ജിംഖാന ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി പരീക്ഷ മുന്നൊരുക്കം മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഹിദായത്തുൽ ഇസ്ലാം മദ്രസ്സയിൽ നടന്ന പരിപാടി മുനക്കകടവ് കോസ്റ്റൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി.പി ഫർഷാദ് ഉദ്ഘാടനം ചെയ്തു. ജിംഖാന ക്ലബ്ബ് പ്രസിഡന്റ് പി.എ അഷ്ക്കർ അലി അധ്യക്ഷത വഹിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് മുഖ്യാതിഥിയായി. എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക് വേണ്ടി എങ്ങിനെ പരീക്ഷയെ നിർഭയം നേരിടാം എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ഷാഹുൽ കെ പഴുന്നാന  ക്ലാസ്സ് എടുത്തു.  പി.എച്ച് മുഹമ്മദാലി, റഷീദ് കടവിൽ, ഇർഷാദ് പൊന്നാക്കാരൻ, ബിലാൽ പോണത്ത്, ആദിൽ കലാം,  അൻസാർ പൊള്ളക്കായി, സഹൽ ഷമീർ എന്നിവർ സംസാരിച്ചു. ജിംഖാന ക്ലബ്ബ് ജനറൽ സെക്രട്ടറി അൻസാർ പോണത്ത് സ്വാഗതവും പി.എസ് മുഹമ്മദ് ഷമീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments