Wednesday, February 26, 2025

വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസഷൻ ചാവക്കാട് മണ്ഡലം കമ്മിറ്റി അഹ്‌ലൻ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു

പുന്നയൂർ: വിസ്‌ഡം ഇസ്ലാമിക്‌ ഓർഗനൈസഷൻ ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഹ്‌ലൻ റമളാൻ പ്രഭാഷണം സംഘടിപ്പിച്ചു. വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ ജില്ല പ്രസിഡന്റ് കെ.എം ഹൈദ്രാലി ഉദ്ഘാടനം ചെയ്തു. ഓർഗനൈസേഷൻ മണ്ഡലം പ്രസിഡന്റ് മുഹമ്മദാലി തിരുവത്ര അധ്യക്ഷത വഹിച്ചു. മുജീബ് കോടത്തൂർ, ഇബ്രാഹിം സലഫി തുടങ്ങിയവർ വിഷയാവതരണം നടത്തി. ഉസ്മാൻ ബദർപള്ളി, റഫീഖ് അകലാട്, ബാദുഷ ബദർപള്ളി, ഹംസക്കുട്ടി മന്നലാംക്കുന്ന്, എം വി അബ്ദുൽ സമദ്, അലി, എം.സി ഇഖ്ബാൽ, ദാവൂദ്, അൻഫർ, മസ്ജിദ് ഇമാം ആലം യഹിയ തുടങ്ങിയവർ നേതൃത്വം നൽകി. സ്ത്രീകളും കുട്ടികമടക്കം നിരവധി പേർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments