ചാവക്കാട്: കോൺഗ്രസ് നേതാവും ചാവക്കാട് നഗരസഭ പ്രഥമ ചെയർമാനുമായിരുന്ന കെ ബീരു സാഹിബിന്റെ 35-ാം ചരമവാർഷിക ദിനത്തിൽ തിരുവത്ര മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. തിരുവത്ര പുത്തൻകടപ്പുറം സെന്ററിൽ നടന്ന അനുസ്മരണ ചടങ്ങ് മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ല പ്രസിഡണ്ട് സി.വി സുരേന്ദ്രൻ മരക്കാർ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ അംഗം സി.എ ഗോപ്രതാപൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ അസ്മത്തലി, തിരുവത്ര മേഖല കോൺഗ്രസ് പ്രസിഡണ്ട് എച്ച്.എം നൗഫൽ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.വി ബദറുദ്ദീൻ, എം.എസ് ശിവദാസ്, കരിക്കയിൽ സക്കീർ, കെ.എം ശിഹാബ്, അനീഷ് പാലയൂർ, ആച്ചി ബാബു, ആർ.കെ നൗഷാദ്, തെക്കൻ ബൈജു എന്നിവർ സംസാരിച്ചു. കോൺഗ്രസ് മണ്ഡലം നേതാക്കളായ പ്രദീപ് ആലിപ്പിരി, മർസൂക്ക്, ഷമീം ഉമ്മർ, ആലുങ്ങൽ ദേവൻ, മുഹസിൽ ചിന്നക്കൽ, മൊയ്തീൻ ഷാ ആലുങ്ങൽ, താഴത്ത് അബ്ബാസ്, അഷറഫ് ബ്ലാങ്ങാട്, ഹാരിസ് പുതിയറ, അലിക്കുഞ്ഞ് തിരുവത്ര, രാമി അബു എന്നിവർ നേതൃത്വം നൽകി.