Wednesday, February 26, 2025

ഗുരുവായൂരിൽ ഹെൽത്ത് കാർഡ് ക്യാമ്പ് 

ഗുരുവായൂർ: മൈക്രോ ഹെൽത്ത് ലാബോട്ടറീസും ഗുരുവായൂർ കെ.എച്ച്.ആർ.എ യൂണിറ്റും സംയുക്തമായി ഹെൽത്ത് കാർഡ് ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുവായൂർ രുഗ്മിണി കല്യാണ മണ്ഡപത്തിൽ നടന്ന ക്യാമ്പ്  കെ.എച്ച്.ആർ.എ സംസ്ഥാന ഉപദേശകസമിതി അംഗം ജി.കെ പ്രകാശൻ സ്വാമി ഉദ്ഘാടനം ചെയ്തു. കെ.എച്ച്.ആർ.എ യൂണിറ്റ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.  ഭാരവാഹികളായ എൻ.കെ രാമകൃഷ്ണൻ, രാജേഷ് ഗോകുലം, എൻ.പി അഷറഫ്,  എം.എം സന്തോഷ്, പി.എ.ജയൻ, ചന്ദ്രബാബു ,സുപർണ്ണ സിജോ, നിതിഷ ,ഷീലഉണ്ണി എന്നിവർ നേതൃത്വം നൽകി. മെഡിക്കൽ വിഭാഗം എം.ആർ ഡോ.മിനോ രശ്മി, അമൽ ഇർഫാൻ ബിൻ അഷറഫ്, കെ.പി ഉമ്മർ ഹാമ്പിൽ, വി.കെ ജോസഫ്, കെ.പി പ്രകാശൻ  എന്നിവർ പങ്കെടുത്തു. ഗുരുവായൂർ മേഖലയിലെ വിവിധ ഹോട്ടലുകളിൽ നിന്ന്  മുന്നൂറോളം പേർ ക്യാമ്പിൽ പങ്കാളികളായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments