Monday, February 24, 2025

ആശാ വർക്കർമാർക്ക്  ഐക്യദാർഢ്യവുമായി ഗുരുവായൂരിൽ കോൺഗ്രസ് പ്രതിഷേധ ജ്വാല 

ഗുരുവായൂർ: തിരുവനന്തപുരത്ത് നീതി തേടി സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദ്യാർഢ്യവുമായി ഗുരുവായൂരിൽ കോൺഗ്രസിന്റെ പ്രതിഷേധ ജ്വാല. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിക്ഷേധ ജ്വാല തീർത്ത് നഗരം ചുറ്റി പ്രകടനം നടത്തിയത്. കൈരളി ജംഗ്ഷനിൽ നടന്നപ്രതിഷേധ സദസ്സ് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപ പ്രതിപക്ഷ നേതാവ് കെ.പി.എ റഷീദ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ സി.എസ് സൂരജ് , നിഖിൽ ജി കൃഷ്ണൻ , നേതാക്കളായ പി.ഐ ലാസർ, ശശി വാറണാട്ട്, ഷൈലജ ദേവൻ, സി.ജെ റെയ്മണ്ട്, ശിവൻ പാലിയത്ത്, വി.എസ് നവനീത്, വിജയകുമാർ അകമ്പടി, ടി.വി കൃഷ്ണദാസ്, ഹരി എം വാരിയർ പ്രദീഷ് ഓടാട്ട്, പ്രിയാ രാജേന്ദ്രൻ, കെ.കെ രഞ്ജിത്ത്, മോഹൻദാസ് ചേലനാട്ട്, എ.കെ ഷൈമിൽ എന്നിവ സംസാരിച്ചു. പ്രകടനത്തിന് ഗോപി മനയത്ത്, രഞ്ജിത്ത് പാലിയത്ത്, സി അനിൽകുമാർ, വി.എ സുബൈർ, എ.എം ജവഹർ, പി.ജി സുരേഷ്, പി.കെ ഷനാജ്, സുഷാ ബാബു, രാജലക്ഷ്മി, മനോജ് കെ.പി, ഡിപിൻ ചാമുണ്ടേശ്വരി , ശ്രീനാഥ്പൈ, ബാബു ആലത്തി എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments