ഗുരുവായൂർ: ജപ്തി നിർത്തി വെക്കണമെങ്കിൽ വായ്പതുക തിരിച്ചടവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മൊറേലി. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയി സെൻ്റർ സംസ്ഥാന നേതൃത്വ ശില്പശാലയുടെ സമാപനസമ്മേളനവും സംസ്ഥാനതല മെമ്പർഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ സഹകരണ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് സംഘടന മെയ് 2 ന് ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ സമരം നടത്തുവാനും ശില്പശാല തീരുമാനിച്ചു. കോപ്പറേറ്റീവ് എപ്ലോയിസ് സംസ്ഥാന പ്രസിഡൻ്റ് സി സുജിത് അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി തൃശൂർ ജില്ലാ പ്രസിഡണ്ട് ജെയ്സൻ മാണി മുഖ്യ പ്രഭാഷണം നടത്തി. സംഘടന ഭാരവാഹികളായ സി.പി രാജൻ, മധു മേപ്പൂകട, കെ.പി റിനിൽ, ഷോബിൻ തോമസ്, പി.ഐ സൈമൺ, നാസർ കരുണിയിൽ, പ്രജീഷ് പാലക്കൽ, റോബർട്ട് ഫ്രാൻസീസ്, കെ.സി വർഗ്ഗീസ്, എം.ജി ജയരാജ്, എം.വി.അശ്വിൻ എന്നിവർ സംസാരിച്ചു. സിനിമ താരം നന്ദകിഷോർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.