ഒരുമനയൂർ: മാങ്ങോട്ട് എ.യു.പി സ്കൂളിൽ വിവിധ ബാച്ചുകളിൽ നിന്ന് പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ബ്ലാങ്ങാട് ബീച്ചിൽ ഒത്തുകൂടി. എ.വി കെബീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിൻ്റെ ഭാവി കാര്യപരിപാടി രൂപരേഖ പ്രമേയം ഉസ്മാൻ പൂർവവിദ്യാർഥികളെ ധരിപ്പിച്ചു. നിരോധിത ലഹരിക്കെതിരെ ഷാഹിന അക്ബർ പ്രതിജ്ഞ ചൊല്ലി കൊടുത്തു. അധ്യാപിക സരള, ഡേവിഡ് കാഞ്ഞിരത്തിങ്കൾ, ഷെമി ഖാദർ, ജസീന കരീം, അയിഷാബി, എ.വി ബാബു,സലീം, ഷാജു, അജയൻ, ബഷീർ, ഇബ്രാഹിം എന്നിവർ സംസാരിച്ചു. ലിയാക്കത്ത് വലിയകത്ത് സ്വാഗതവും സൈബു നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.