Saturday, April 19, 2025

ചാവക്കാട് നഗരസഭ കേരളോത്സവത്തിനിടയിൽ സംഘർഷം; ഒരാൾ അറസ്റ്റിൽ

ചാവക്കാട്: ചാവക്കാട് നഗരസഭ കേരളോത്സവത്തിനിടയിൽ ആലിപ്പിരി സെന്ററിൽ വെച്ചുണ്ടായ സംഘർഷത്തിലെ പ്രതികളിലൊരാൾ അറസ്റ്റിൽ. തിരുവത്ര ചീനിച്ചുവട് മാറ്റാൻ തറ വീട്ടിൽ നൗഷാദി (23) നെയാണ് ചാവക്കാട് ഇൻസ്പെക്ടർ വി.വി വിമലിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം. കേരളോൽസവത്തിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരു ക്ലബ്ബുകൾ തമ്മിൽ തർക്കമാണ് സംഘർഷത്തിന് കാരണമായത്. ഒളിവിലായിരുന്ന പ്രതിയെ  പാലക്കാട് നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു. സബ് ഇൻസ്പെക്ടർ  ടി.എസ് അനുരാജ്, വിഷ്ണു എസ് നായർ, എ.എസ്.ഐ അൻവർ സാദത്ത്,  സിവിൽ പോലീസ് ഓഫീസർമാരായ നൗഫൽ, പ്രദീപ്, രെജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments