ചാവക്കാട്: എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വി.എച്ച്.എസ് സ്കൂളിലെ കുട്ടി പോലീസിന്റെ ആഭിമുഖ്യത്തിൽ പറവകൾക്കൊരു തണ്ണീർകുടം പദ്ധതിക്ക് തുടക്കമായി. അന്തരീക്ഷ താപനില വർദ്ധിച്ചതോടെ പക്ഷികൾ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് കേഡറ്റുകൾ തണ്ണീർകുടം ചലഞ്ച് ആരംഭിച്ചത്. എല്ലാ കേഡറ്റുകളുടെ വീടുകളിലും പൊതുസ്ഥലങ്ങളിലും വിദ്യാലയത്തിനും തണ്ണീർകുടം ഒരുക്കും. കോവിഡ് കാല മുതൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ വേനൽക്കാലത്ത് പക്ഷികൾക്കായി തണ്ണീർകുടങ്ങൾ സ്ഥാപിക്കാറുണ്ട്. പ്രധാനാധ്യാപകൻ ജോഷി ജോർജ്, സീനിയർ അസിസ്റ്റൻറ് മോളി ടീച്ചർ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ പി.കെ സിറാജുദ്ദീൻ, പി.എം ഷാജിന, സിനാൻ, നിമ എന്നിവർ നേതൃത്വം നൽകി.