ഗുരുവായൂർ: ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ നെറ്റ്ബോളിൽ കേരളത്തിന് വേണ്ടി വെള്ളിമെഡൽ കരസ്ഥമാക്കിയ പുന്നയൂർ സ്വദേശി ടി.വി രാഹുലിനെ ബി.ജെ.പി അനുമോദിച്ചു. ബി.ജെ.പി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത് രാഹുലിനെ പൊന്നാട അണിയിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സുജയൻ മാമ്പുള്ളി, വൈസ് പ്രസിഡൻ്റ് കെ.സി രാജു, സെക്രട്ടറിമാരായ ജിഷാദ് ശിവൻ, പ്രസന്നൻ വലിയപറമ്പിൽ, ദിനേശ് ഈച്ചിത്തറ എന്നിവർ പങ്കെടുത്തു.