ചാവക്കാട്: തിരുവത്ര ചെങ്കോട്ടയിൽ തീപിടുത്തം. രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചു. ചാവക്കാട് നഗരസഭ ഒന്നാവാർഡ് ആനത്തലമുക്കിൽ നിന്നും ചെങ്കോട്ട പടിഞ്ഞാറ് ഭാഗം വരെ കാറ്റാടി കൂട്ടവും പുല്ലും മരങ്ങളുമാണ് കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.