Friday, February 21, 2025

പാലുവായ്  കോതകുളങ്ങര ഭഗവതി ക്ഷേത്ര കുംഭ ഭരണി മഹോത്സവം; നാളെ കോടിയേറ്റം

ചാവക്കാട്: പാലുവായ്  കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം മാർച്ച് 4, 5 തീയതികളിൽ  ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ ദീപാരാധനയ്ക്ക് ശേഷം കൊടികയറും. തുടർന്ന് ദിക്ക് കൊടികൾ സ്ഥാപിക്കും. അന്നേദിവസം മുതൽ മാർച്ച് 3 വരെ   തായമ്പക, കളംപാട്ട്, ചുറ്റുവിളക്ക്, എഴുന്നള്ളിപ്പ് എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറും. മാർച്ച് 3 തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ക്ഷേത്രം നടപ്പുരയിൽ വെച്ച് കേളു ആശാൻ സ്മാരക ഐവർക്കളി കോൽക്കളി പഠന   കേന്ദ്രത്തിന്റെയും ക്ഷേത്രകമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ഐവർക്കളി കോൽക്കളി രംഗത്ത് കരുവന്തല വെങ്കിടങ്ങ് ദേശത്തെ പ്രഗൽഭ കലാകാരൻ കൂർക്ക പറമ്പിൽ ഉണ്ണികൃഷ്ണന് പൊന്നാട അണിയിച്ച് പുരസ്കാരം നൽകി ആദരിക്കും. ഭരണി മഹോത്സവം ദിനമായ ചൊവ്വാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കൽ, നിർമ്മാല്യ ദർശനം, വാകച്ചാർത്ത് എന്നീ വിവിധ ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് 12ന് താലവും വാദ്യമേളങ്ങളുമായി വടക്കും വാതുക്കൽ ഗുരുതി, ഉച്ചപൂജ എന്നിവയും ഉച്ചകഴിഞ്ഞ് 1. 30ന് എഴുന്നള്ളിപ്പും  ഉണ്ടാകും. ഉച്ച തിരിഞ്ഞ്  മൂന്നു മുതൽ  ദേശപൂരങ്ങളുടെ വരവ്, രാത്രി കേളി, തായമ്പക എന്നിവ ഉണ്ടാകും. 11. 30 മുതൽ വാദ്യമേളങ്ങളും താലവുമായി ദേശപൂരങ്ങളുടെ വരവും തുടർന്ന് പ്രത്യേകം സജ്ജമാക്കിയ 10 വേദികളിലായി ഐവർക്കളി,കോൽക്കളി എന്നിവയും പുലർച്ചെ രണ്ടിന്  എഴുന്നള്ളിപ്പും  നടക്കും.മാർച്ച് അഞ്ചിന് താഴേക്കാവ് ഉത്സവത്തിന് മുല്ല പുഴക്കൽ കുടുംബത്തിൽ നിന്നുള്ള പാരമ്പര്യ വേല വരവ്,കുതിര കാളകളുടെ കാവ് കയറ്റം,വിവിധ വഴിപാട് എഴുന്നള്ളിപ്പുകൾ, കാളി കരിങ്കാളി വേഷങ്ങളുടെ കാവുകയറ്റം , ദാരികാവധം  എന്നിവ ഉച്ചയ്ക്ക് ഒന്നിന് മുമ്പായി ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് ഗുരുതി തർപ്പണം നടക്കുന്നതോടെ ഉത്സവം സമാപിക്കും. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.വി ശ്രീനിവാസൻ, സെക്രട്ടറി കെ.കെ അപ്പുണ്ണി, ട്രഷറർ   സി.എസ് അനൂപ്, വൈസ് പ്രസിഡണ്ട് മാരായ കെ.എസ് ബിജു, കെ.ബി ദിലീപ് ഘോഷ്, ജോയിന്റ് സെക്രട്ടറിമാരായ എം.എ സുനേഷ്, എൻ.കെ സുനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments