ചാവക്കാട്: കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ബ്രീസ് ആൻ്റ് ബീറ്റ്സ്’ പരിപാടിയുടെ ബ്രോഷർ പ്രകാശിതമായി എൻ.കെ അക്ബർ എം.എൽ.എ ബ്രോഷർ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, അസിസ്റ്റന്റ് ജില്ല മിഷൻ കോർഡിനേറ്റർ എസ്.സി നിർമ്മൽ, സി.ഡി.എസ് ചെയർപേഴ്സൺ ജീന രാജീവ് എന്നിവർ പങ്കെടുത്തു. 22 മുതൽ 26 വരെ ചാവക്കാട് ബീച്ചിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.