ചാവക്കാട്: തിരുവത്ര വെങ്കളത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രോത്സവം സമാപിച്ചു. രാവിലെ മുതൽ വിശേഷാൽ പൂജകളും ഭഗവതി പാട്ടും കളവും ഉണ്ടായി. ക്ഷേത്രം തന്ത്രി അറുമുഖൻ പണിക്കർ മുഖ്യ കാർമികത്വം വഹിച്ചു. മുത്തി വിഷ്ണുമായ ക്ഷേത്രത്തിൽ നിന്ന് വാദ്യമേളവും തിറ, പൂതൻ, പൂത്താലത്തോടുകൂടിയ എഴുന്നെള്ളിപ്പും ഉണ്ടായി. രാത്രി നടന്ന താലം വരവ്, വടക്കും വാതിക്കൽ ഗുരുതി തർപ്പണം, കൊങ്ങിണിടി എന്നിവയോടെ ഏഴുദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു. ക്ഷേത്രം ഭാരവാഹികളായ വി.കെ ഷണ്മുഖൻ, വി.ജി സതീശൻ, വി.എസ് കൈലാസൻ എന്നിവർ നേതൃത്വം നൽകി.