ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പഠനം പൂർത്തീകരിച്ച മൂന്നാം ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി. ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം വേദ- സംസ്കാര പഠന കേന്ദ്രത്തിൽ നടന്ന ചടങ്ങ് ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ദേവസ്വം ഭരണസമിതി അംഗം സി മനോജ് വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജ്യോതിഷ പണ്ഡിതൻ കൂറ്റനാട് രാവുണ്ണി പണിക്കർ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് കോഴ്സിൻ്റെ സ്വഭാവവും അധ്യയന രീതിയും പരിചയപ്പെടുത്തി. ചടങ്ങിൽ ജ്യോതിഷ പഠനത്തിൻ്റെ സാംഗത്യത്തെക്കുറിച്ച് ദേവസ്വം വേദ-സംസ്കാര പഠന കേന്ദ്രം ഡയറക്ടർ ഡോ.പി നാരായണൻ നമ്പൂതിരി വിശദീകരിച്ചു. പ്രസിദ്ധീകരണ വിഭാഗം അസി.മാനേജർ കെ.ജി സുരേഷ് കുമാർ, കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായി.