ഗുരുവായൂർ: ഗുരുവായൂർ നഗരസഭ 22ാം വാർഡിൽ കോൺഗ്രസ് സ്ഥാപിച്ച ബോർഡുകളും ബാനറുകളും നശിപ്പിച്ചു സംഭവത്തിൽ പ്രതിഷേധം. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നിഖിൽ ജി കൃഷ്ണൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ദളിത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ടി.വി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ബാലൻ വാറണാട്ട് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ് സൂരജ്, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് സി.ജെ റെയ്മണ്ട് മാസ്റ്റർ, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് സിന്റോ തോമാസ്, വ്യവസായ കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ബഷീർ കുന്നിക്കൽ, മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി സി.കെ ഡേവിസ്, വാർഡ് വൈസ് പ്രസിഡണ്ട് മെൽവിൻ ജോർജ്, നേതാക്കളായ വി.എസ് നവനീത്, കെ.കെ രഞ്ജിത്ത്, എ.കെ ഷൈമിൽ, രഞ്ജിത് പാലിയത്ത്, പി കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. മേഖലയിലെ റോഡിന്റെയും തോടിന്റെയും ശോചനീയാവസ്ഥ അടക്കമുള്ള ജനകീയ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച ബോർഡുകളും ബാനർകളുമാണ് കഴിഞ്ഞ ദിവസം അജ്ഞാത സംഘം നശിപ്പിച്ചത്.