പുന്നയൂർക്കുളം: ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യന് ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് നൽകി. ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ലക്ഷ്മണൻ ഹാരം അണിയിച്ചും മധുരം നൽകിയും സ്വീകരിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ദയനന്ദൻ മാമ്പുള്ളി, ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ജനറൽ സെക്രട്ടറി വാസുദേവൻ, വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, കെ.സി രാജു, സെക്രട്ടറി സീന സുരേഷ്, ബിനിത, സുജയൻ, മഹിളാ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശാന്തി സതീശൻ, വാർഡ് മെമ്പർമാരായ ഇന്ദിര പ്രബുലൻ, അനിത ധർമ്മൻ, ഗോകുൽ അശോകൻ തുടങ്ങിയവർ പങ്കെടുത്തു.