Friday, January 30, 2026

എസ്.വൈ.എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമാപിച്ചു; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: എസ്.വൈ.എസ് ചാവക്കാട് സോൺ യൂത്ത് കൗൺസിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് ഫൈസി ചേറ്റുവ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് നിഷാർ മേച്ചേരിപ്പടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ബി ബഷീർ മുസ്‌ലിയാർ വിഷയാവതരണം നടത്തി. സെക്രട്ടറി സഫീർ തൈക്കടവ് പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് സെക്രട്ടറി അനസ് പണ്ടറക്കാട് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കൗൺസിൽ നടപടികൾക്ക് റിട്ടേണിംഗ് ഓഫീസർ പി.എസ്.എം റഫീഖ് നേതൃത്വം നൽകി. ജില്ലാ ഫിനാൻസ് സെക്രട്ടറി ബഷീർ അഷ്‌റഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

2025-26 വർഷത്തെ പുതിയ ഭാരവാഹികളായി ശാഫി കാമിൽ സഖാഫി പാടൂർ ( പ്രസിഡന്റ് ), അബ്ദുൽ അസീസ് ഫാളിലി (ജനറൽ സെക്രട്ടറി), അബ്ദുൽ റഊഫ് മിസ്ബാഹി (ഫിനാൻസ് സെക്രട്ടറി), അബ്ദുൽ റഹ്മാൻ സഖാഫി ചങ്ങലീരി (ഓർഗനൈസിംഗ് പ്രസിഡന്റ് ), ബഷീർ സുഹരി (ദഅവ പ്രസിഡന്റ് ), അനസ് പണ്ടറക്കാട് ( ഓർഗനൈസിംഗ് സെക്രട്ടറി), ഹാഫിള് ഫൈസൽ റഹ്‌മാനി ( ദഅ് വ സെക്രട്ടറി), സുൽത്താൻ അഞ്ചങ്ങാടി (സാംസ്കാരികം സെക്രട്ടറി), ഷബീർ മാസ്റ്റർ പാടൂർ( സാന്ത്വനം സെക്രട്ടറി), സഫീർ തൈക്കടവ്( സാമൂഹികം സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മുഈനുദ്ദീൻ പണ്ടറക്കാട് സ്വാഗതവും അസീസ് ഫാളിലി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments