Saturday, February 22, 2025

പേരകം തേക്കിൻകാട് ഭഗവതി ക്ഷേത്രം പുതിയ ഭരണ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

ചാവക്കാട്: ശ്രീ പേരകം തേക്കിൻകാട് ഭഗവതി ക്ഷേത്രം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജനറൽ ബോഡി യോഗത്തിലായിരുന്നു 2025 വർഷത്തെ ഭരണ സമിതിയെ ഏക കണ്ഠമായി തിരഞ്ഞെടുത്തത്. യോഗത്തിൽ ബേബി കരിപ്പോട്ട് അധ്യക്ഷത വഹിച്ചു. ശരി ആനക്കോട്ടിൽ പ്രവർത്തന റിപ്പോട്ട് അവതരിപ്പിച്ചു. സുകുമാരൻ എരിഞ്ഞിയിൽ വരവുചിലവ് കണക്കുകൾ അവതരിപ്പിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാവൈസ് പ്രസിഡണ്ട് ജയറാം ഭരണ സമിതി മെമ്പർമാരുടെ പ്രഖ്യാപനം നടത്തി. രക്ഷാധികാരി കേരള വർമ്മ, പ്രസിഡണ്ട് ബേബി കരിപ്പോട്ട്, വൈസ് പ്രസിഡണ്ട് സോമനാഥൻ കടങ്കര, സെക്രട്ടറി ശശി ആനക്കോട്ടിൽ, ജോയിൻ്റ് സെക്രട്ടറിമാരായി ഇ.വി ശശി, ബാബു പുന്ന, ഖജാൻജി സുകുമാരൻ എരിഞ്ഞിയിൽ എന്നിവരെയും തിരഞ്ഞെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments