ചാവക്കാട്: തിരുവത്ര വെങ്കളത്ത് ശ്രീ രുധിരമാല ഭഗവതി ക്ഷേത്രോത്സവം നാഗകളങ്ങൾക്ക് തുടക്കമായി. ഇന്ന് മുത്തപ്പൻ വിഷ്ണുമായകളവും നാളെ ഭഗവതികളവും ഉണ്ടാകും. 19ന് ഉച്ചതിരിഞ്ഞ് മൂന്നിന് വെങ്കളത്ത് മുത്തി ക്ഷേത്രത്തിൽ നിന്നും വാദ്യമേളങ്ങളോടെ തിറ പൂതൻ പൂത്താലത്തോടുകൂടി എഴുന്നെള്ളിപ്പ് ആരംഭിച്ച് വൈകീട്ട് ക്ഷേത്രാങ്കണത്തിൽ എത്തിച്ചേരും. രാത്രി താലം വരവ്. തുടർന്ന് നടക്കുന്ന വടക്കും വാതിക്കൽ ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം സമാപിക്കും. ക്ഷേത്രം ഭാരവാഹികളായ വി.കെ ഷണ്മുഖൻ, വി.ജി സതീശൻ, വി.എസ് കൈലാസൻ എന്നിവർ നേതൃത്വം നൽകി.