ഗുരുവായൂർ: പകൽ പൂരം കൂട്ടിയെഴുന്നള്ളിപ്പിൽ 12 ഗജവീരന്മാർ അണിനിരന്നതോടെ കോട്ടപ്പടി കപ്പിയൂര്‍ ചിറയ്ക്കലൽ ഭഗവതി ക്ഷേത്രത്തിൽ പൂരാഘോഷം കെങ്കേമം. ക്ഷേത്രത്തില്‍ രാവിലെ ദേവിയുടെ കോലം സമര്‍പ്പണം, പൂത്താലം വരവ് എന്നിവ നടന്നു. നടയ്ക്കല്‍പ്പറയും ഉണ്ടായിരുന്നു. വൈകിട്ട് ദേശപ്പൂരങ്ങള്‍ ക്ഷേത്ര നടയിൽ സംഗമിച്ചു. കോട്ടപ്പടി സന്തോഷ് മാരാര്‍, ചൊവ്വല്ലൂര്‍ ഗംഗാധരന്‍, ചൊവ്വല്ലൂര്‍ സുനില്‍ എന്നിവര്‍ നയിച്ച പാണ്ടിമേളത്തോടെ പകൽ പൂരം കൂട്ടിയെഴുന്നെള്ളിച്ചു. കൂട്ടിയെഴുന്നള്ളിപ്പിൽ 12 ഗജവീരന്മാർ അണിനിരന്നു. തുടര്‍ന്ന് താഴത്തെക്കാവില്‍ വേലക്കയറ്റത്തില്‍ കരിങ്കാളിക്കൂട്ടങ്ങള്‍ അണിനിരന്നു. രാത്രി കേളി, തായമ്പക എന്നിവയുമുണ്ടായിരുന്നു.