പുന്നയൂർ: എടക്കഴിയൂർ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മുജീബ്റഹ്മാനെ സംഘം അംഗങ്ങൾ ആദരിച്ചു. സുബൈദ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. ഓണററി സെക്രട്ടറി അഷ്റഫ് പുളിക്കൽ കലണ്ടർ കൈമാറി. ഭരണസമിതിയിലെ ഏറ്റവും പ്രായം കൂടിയ അംഗവുമായ മൊയ്തീൻ കോയ പൊന്നാട അണിയിച്ചു ആദരിച്ചു. മുഹമ്മദ് റാഫി, ഷാനി റിയാസ് തുടങ്ങിയവർ സംസാരിച്ചു.