Friday, February 21, 2025

മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി മുഹമ്മദ് ഈസ അനുസ്മരണം സംഘടിപ്പിച്ചു

ചാവക്കാട്: ഖത്തർ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻ്റായിരുന്ന മുഹമ്മദ് ഈസ അനുസ്മരണം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ ചടങ്ങ് ഖത്തർ കെഎംസിസി ഗുരുവായൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം അനസ്, അബുദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് കോയ താഴത്ത്, നിയോജക മണ്ഡലം സെക്രട്ടറി പി.എം നിയാസ്, ഹനീഫ് ചാവക്കാട്, എ.വി അഷ്‌റഫ്‌, കെ.എച്ച് അബ്‌ദുൾ സത്താർ, കുഞ്ഞീൻ ഹാജി, എൻ.കെ റഹീം, കെ.പി മുഹമ്മദ് അഷ്‌റഫ്‌, സി.എച്ച് ഹനീഫ, പി.പി ഷാഹു, ആരിഫ് പാലയൂർ, ഹാഷിം മാലിക്ക്, സമ്പാഹ്‌ താഴത്ത്, അഷ്‌റഫ്‌ പാലയൂർ, ടി.എം ഷാജി, വി.എച്ച് അബ്‌ദുൽ സലീം, സാലിഹ് മണത്തല, എം.എസ്‌ സാലിഹ് എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments