വാടാനപ്പള്ളി: വഖഫ് ഭേദഗതി ബില്ലിനെതിരെ വാടാനപ്പള്ളിയിൽ എസ്.ഡി.പി.ഐ പ്രതിഷേധം. വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ വഖഫ് ഭേദഗതി ബില്ല് കത്തിച്ചായിരുന്നു എസ്.ഡി.പി.ഐ പ്രതിഷേധം സംഘടിപ്പിച്ചത്. വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് എസ്.ഡി.പി.ഐ വാടാനപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നൗഫൽ വലിയകത്ത്, സെക്രട്ടറി മുഫസിൽ, വൈസ് പ്രസിഡന്റ് ആഷിഫ്, ജോയിന്റ് സെക്രട്ടറി ഷെഫീർ എന്നിവർ നേതൃത്വം നൽകി.