Monday, February 24, 2025

മോഡൽ പരീക്ഷയെഴുതാൻ പോകാതിരുന്നതിന് അമ്മ ശകാരിച്ചു; തളിക്കുളത്ത് പ്ലസ് ടു വിദ്യാർത്ഥി തൂങ്ങി മരിച്ചു

തളിക്കുളം: മോഡൽ പരീക്ഷയെഴുതാൻ പോകാതിരുന്നപ്പോൾ അമ്മ ശകാരിച്ചതിന് പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചു. തളിക്കുളം തമ്പാൻകടവ് ചക്കിവീട്ടിൽ പരേതനായ മണികണ്ഠന്റെ മകൻ വൈഷ്‌ണവ് (16) ആണ് മരിച്ചത്. മണലൂർ ഗവ: ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയാണ്. സ്‌കൂളിൽ പ്ലസ് ടുവിന്റെ മോഡൽ പരീക്ഷ നടന്നുവരികയായിരുന്നു. പരീക്ഷയെഴുതാൻ പോകുന്നില്ലെന്ന് പറഞ്ഞ് വൈഷ്ണവ് വീട്ടിൽ നിന്നതോടെ അമ്മ ബിന്ദുവും ഇരട്ട സഹോദരൻ ജിഷ്ണുവും ശകാരിച്ചിരുന്നു. ഇതോടെ വൈഷ്ണവ് മുറിക്കുള്ളിൽ കയറി. അമ്മ ഭക്ഷണമൊരുക്കി പണിക്കും പോയിരുന്നു. ഇന്ന് രാവിലെ 11 ഓടെ വീട്ടുകാർ മുറിക്കുള്ളിൽ കയറി നോക്കിയപ്പോഴാണ് വൈഷ്ണവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. സഹോദരങ്ങൾ. വിഷ്ണു, ജിഷ്ണു

RELATED ARTICLES
- Advertisment -

Most Popular

Recent Comments