ഗുരുവായൂർ: ഗുരുവായൂർ വൈ.എം.സി.എ കുടുംബാംഗങ്ങൾ നിർമ്മിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി 16 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗുരുവായൂർ വൈ.എം.സി.എ നഗറിൽ വൈകീട്ട് നാലിന് വൈ.എം.സി.എ ദേശീയ പ്രസിഡണ്ട് വിൻസെന്റ് ജോർജ് ഉദ്ഘാടനം ചെയ്യും. പ്രസിഡണ്ട് ബാബു എം വർഗീസ് അധ്യക്ഷത വഹിക്കും. എൻ.കെ അക്‌ബർ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും.റിട്ടയേഡ് ജസ്‌റ്റിസ് ബെഞ്ചമിൻ കോശി അനുഗ്രഹപ്രഭാഷണം നിർവഹിക്കും. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് സ്നേഹജാലകം പദ്ധതിയും വൈ.എം.സി.എ റീജിയൺ ചെയർമാൻ പ്രൊഫ. അലക്സ് തോമസ് കാരുണ്യ പദ്ധതിയും വൈ.എം.സി.എ. മുൻ റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ ഉല്ലാസ പറവകളോടൊപ്പം പദ്ധതിയും ഉദ്ഘാടനം ചെയ്യും. വൈ.എം.സി.എ പ്രസിഡണ്ട് ബാബു എം വർഗീസ്, സെക്രട്ടറി ജിഷോ എസ് പുത്തൂർ, ട്രഷറർ ലോറൻസ് നീലങ്കാവിൽ, സി.ഡി ജോൺസൺ, ജോസ് ലൂയിസ്, എം.വി ജോൺസൺ, ജോമോൻ ചുങ്കത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.