പാവറട്ടി: തൃശൂർ അമല ആശുപത്രി കെട്ടിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെ മുകളിൽ നിന്നും വീണു പരിക്കേറ്റ ചികിത്സയിലായിരുന്ന നിർമ്മാണ തൊഴിലാളി മരിച്ചു. പാവറട്ടി പോന്നോർ കൊച്ചന്തോണി മകൻ ആൻ്റണി(44)യാണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് കെട്ടിട നിർമ്മാണത്തിനിടയിൽ ആന്റണിക്ക് വീണു പരിക്കേറ്റത്. നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച താൽക്കാലിക നിലയിൽ നിന്നാണ് ആൻ്റണി വീണത്. തലക്ക് സാരമായി പരിക്കേറ്റ് അമല ആശുപത്രിയിൽ തന്നെ ചികിത്സയിലായിരുന്നു.