ഗുരുവായൂർ: നാരായണംകുളങ്ങര ക്ഷേത്രത്തിൽ അടചുട്ട് നിവേദ്യം ഭക്തി സാന്ദ്രം. ക്ഷേത്രം ശാന്തി അരീക്കര ഉണ്ണികൃഷണൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നും ദീപം പകർന്നു നൽകി. ദേവസ്വം ഇൻസ്പെക്ടർ എം ഹരിദാസ് പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. നാരായണംകുളങ്ങര ക്ഷേത്രക്ഷേമ സമിതി പ്രസിഡൻ്റ് ഒ.കെ നാരായണൻ നായർ, സെക്രട്ടറി ഇ.യു രാജഗോപാൽ , കോമത്ത് നാരായണൻ പണിക്കർ, ശിവരാമൻ നായർ , സൈലേഷ് എരിഞ്ഞിയിൽ, ശശി അകമ്പടി, മധു കാവിൽ, എം.വി സോമൻ, സുഭാഷ്, സനോജ്, സൈലേഷ്, അനൂപ് കോമത്ത്, സുബ്രഹ്മണ്യൻ, രാജശേഖരൻ, ബിന്ദു രാജശേഖരൻ, ലേഖ, ഉണ്ണികൃഷ്ണൻ പാലക്കോട്ട് എന്നിവർ നേതൃത്വം നൽകി.