Tuesday, February 25, 2025

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ 53 കാരൻ  മുങ്ങി മരിച്ചു

തൃശൂർ: തിരുവില്വാമല പാമ്പാടിയിൽ  ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 53 കാരൻ  മുങ്ങിമരിച്ചു. ചെന്നൈ ശൂലമേട് സ്വദേശി  രാമനാഥനാണ് മരിച്ചത്. പാമ്പാടി ഐവർ മഠത്തിൽ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതായിരുന്നു രാമനാഥൻ.  ചടങ്ങുകൾക്ക് ശേഷം പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽ പെടുകയായിരുന്നു. ആലത്തൂർ ഫയർ സ്റ്റേഷനിലെ  അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.വി സുനിൽകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments