Wednesday, February 26, 2025

സംസ്ഥാനതല ഗോൾഡൻ അബാക്കസ്; ഒന്നാം സ്ഥാനം നേടി അഭിമാനമായി ഫാത്തിമ മിദിഹ

ചാവക്കാട്: ഗോൾഡൻ അബാക്കസിന്റെ  കീഴിൽ നടന്ന സംസ്ഥാനതല ഗോൾഡൻ അബാക്കസ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി എം.ഐ.സി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മിദിഹ. അസാധാരണമായ വേഗതയും പരിശീലനവും ആവശ്യമായ ഈ മേഖലയിൽ തെറ്റുകൂടാതെ കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കിയ ഫാത്തിമ മിദിഹയുടെ പ്രത്യേക കഴിവിനെ സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ് മഹറൂഫ് വാഫി  അഭിനന്ദിച്ചു. അകലാട് നാലകത്ത് വീട്ടിൽ മൻസൂർ – റംല ദമ്പതികളുടെ മകളാണ് ഫാത്തിമ മിദിഹ’ എം.ഐ.സി സ്കൂളിൽ ഈ വർഷം ആരംഭിച്ച ഗോൾഡൻ അബാക്കസിന്റെ കീഴിലുള്ള കോകരിക്കുലം ആക്ടിവിറ്റീസിന്റെ ഭാഗമായി കുട്ടികൾക്ക് പരിശീലനം നൽകിയിരുന്നു. പ്രത്യേകം പരിശീലനം ലഭിച്ച സ്കൂൾ അധ്യാപിക മിനിയുടെ നേതൃത്വത്തിലാണ്  കുട്ടികൾക്ക് പരിശീലനം നൽകുന്നത്. സംസ്ഥാനതലത്തിൽ നടന്ന മത്സരത്തിൽ എം.ഐ.സി സ്കൂളിൽ നിന്ന് 11 വിദ്യാർഥികൾ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments