കടപ്പുറം: ബ്ലാങ്ങാട് നന്മ കലാ കായിക സാംസ്കാരിക സമിതിയുടെയും ഐ ഫോർഡ് അക്കാദമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് കോഴ്സിന് തുടക്കമയി. നന്മയുടെ ജനറൽ സെക്രട്ടറിയും വാർഡ് മെമ്പറുമായ അഡ്വ. മുഹമ്മദ് നാസിഫ് ഉദ്ഘാടനം നിർവ്വഹിച്ചു. നന്മ പ്രസിഡന്റ് പി.വി അക്ബർ അധ്യക്ഷത വഹിച്ചു. ഒരു മാസത്തെ സൗജന്യ ക്രേഷ് കോഴ്സിന് പ്ലസ് ടു കഴിഞ്ഞ ഇരുപതോളം പേരാണ് രജിസ്റ്റർ ചെയ്തത്. കെ എ അനസ്, ഷഫീദ്, ഐ ഫോർഡ് അക്കാദമി മാസ്റ്റർ അഫ്സൽ തുടങ്ങിവർ പങ്കെടുത്തു. നന്മ വൈസ് പ്രസിഡന്റ് കെ.വി ആരിഫ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം വി.എസ് മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.