ഗുരുവായൂർ: കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ ജില്ല പ്രസിഡണ്ട് അമ്പാടി ഉണ്ണികൃഷ്ണൻ ക്യാപ്റ്റനായ വാഹന പ്രചരണ ജാഥക്ക് ഗുരുവായൂരിൽ സ്വീകരണം നൽകി. കെ.എച്ച്.ആർ.എ ഗുരുവായൂർ യൂണിറ്റ് കമ്മറ്റി നൽകിയ സ്വീകരണ യോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ സുഗുണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ സി ബിജുലാൽ, ജി.കെ പ്രകാശ്, ഉണ്ണികൃഷ്ണൻ ഈച്ചരത്ത്, ജാഥാ അംഗങ്ങളായ വി.ആർ സുകുമാർ, സുന്ദരൻ നായർ, സദാനന്ദൻ, അക്ഷയ് കൃഷ്ണ, അക്ബർ പാവറട്ടി എന്നിവർ സംസാരിച്ചു. രവീന്ദ്രൻ നമ്പ്യാർ, എൻ.കെ. രാമകൃഷ്ണൻ, രാജേഷ് നമ്പ്യാർ, സന്തോഷ് , സൂരജ് ബാബു, സിജോ, ചന്ദ്ര ബാബു, മുനീംജാവേദ് എന്നിവർ നേതൃത്വം നൽകി. തൃശൂർ ലുലു കൺവെൻഷൻ സെൻ്ററിൽ ഫെബ്രുവരി 14, 15, 16 തിയ്യതികളിലാണ് കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം നടക്കുക.