പുന്നയൂർക്കുളം: പരൂർ കാരുണ്യം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും കാരുണ്യം കിറ്റ് വിതരണവും സംഘടിപ്പിച്ചു. ചെയർമാൻ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഷെരീഫ് പാണ്ടോത്തയിൽ സ്വാഗതം പറഞ്ഞു. മരുന്നു വിതരണത്തിന് കാരുണ്യം ജനറൽ സെക്രട്ടറി ശംസുദ്ധീൻ ആറ്റുപുറം, ഷെരീഫ് എന്നിവർ നേതൃത്വം നൽകി. ജോയിൻ്റ് സെക്രട്ടറി മനാഫ് വീട്ടിലവളപ്പിൽ നന്ദിയും പറഞ്ഞു. അബൂബക്കർ പാറയിൽ, റാഫി പരൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൈൻഡ് കോച്ച് ഇജിലാലിന്റെ നേതൃത്വത്തിൽ ‘മനസ്സിനെ അറിയാം ആരോഗ്യം നില നിർത്താം’ എന്ന വിഷയത്തെ ആസ്പതമാക്കി ക്ലാസ്സും ഉണ്ടായി.