ഒരുമനയൂർ: ഗ്രാമീണ ചലച്ചിത്രോത്സവ പുരസ്ക്കാരം നേടിയ ഷോർട്ട് ഫിലിം സംവിധായകൻ ഫൈസാൻ നവാസിനെ ഒരുമനയൂർ യുവജന കലാവേദി ആദരിച്ചു. ഒരുമനയൂർ യുവജന കലാവേദി ഗൾഫ് പ്രതിനിധി ഗനി മൊമെന്റോ നൽകി. ഭാരവാഹികളായ ഹിഷാം, എ.വി അമീർ, ബർദാൻ, പന ഫൈസൽ, മുഹസിൽ മുബാറക്, ഹിസ്സാം, നിഷാദ്, ഇബ്രാഹിം എന്നിവർ പങ്കെടുത്തു. ദേവസൂര്യ ഗ്രാമീണ ചലച്ചിത്രോത്സവത്തിൽ കാം കോയിൻസ് ബാനറിൽ ഫൈസാൻ നവാസ് സംവിധാനം ചെയ്ത ബ്രീസ് എന്ന ഷോർട്ട്ഫിലിം കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിമായി തെരഞ്ഞെടുത്തിരുന്നു.