വടക്കേക്കാട്: ശംസുൽ ഉലമാ ഫൗണ്ടേഷന് കീഴിലുള്ള ഖുർആൻ സ്റ്റഡി സെന്ററിൻ്റെയും എസ്.ഇ.എം സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ വടക്കേക്കാട് സോഷ്യൽ എംപവർമെൻ്റ് സെൻ്റർ നാടിന് സമർപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഓഫീസ് ഉദ്ഘാടനം തടാകം കുഞ്ഞഹമ്മദ് ഹാജി നിർവ്വഹിച്ചു. വി കെ കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. ദാറുൽ ഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, സി.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി , ശ്രീമദ് ആത്മദാസ് യമി, അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എൻ.എം.കെ നബീൽ , അഹമ്മദ് വാഫി കക്കാട്, അബൂബക്കർ ഖാസിമി, സി.എ ജാഫർ സാദിഖ്, ഒ അബ്ദുൽ റഹ്മാൻ കുട്ടി, സി.എച്ച് റഷീദ്, സി.എ മുഹമ്മദ് റഷീദ്, ജലീൽ വലിയകത്ത്, ഒ.എം മുഹമ്മദാലി ഹാജി, ആർ.വി മജീദ്, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. അയ്യൂബ് വാഫി ,വി കെ ഫസലുൽ അലി , കോട്ടയിൽ കുഞ്ഞിമോൻ ഹാജി, ഡോ. അലി ഹുസൈൻ വാഫി , ഡോ.ജലീൽ വാഫി, ഷരീഫ് തറയിൽ, വി.കെ ഹംസ , എൻ എ കാസിം ഹാജി, മുഹമ്മദ് അഴിയത്ത് , വി. എച്ച് മുഹമ്മദ് കുട്ടി ഹാജി , വി എം മുഹമ്മദ് ഷരീഫ് ,അൻവർ സാദിഖ് വാഫി, സുഹൈൽ വാഫി കോട്ടയം, അർഷദ് അമീൻ വാഫി പാങ്ങ് , ഹാഫിള് ഉമർ ഹിർമാസ് വാഫി , സൈനുൽ ആബിദ് വാഫി എന്നിവർ സംബന്ധിച്ചു. തുടർന്ന് നടന്ന പാട്ടും പറച്ചിലും പ്രോഗ്രാമിന് നവാസ് പാലേരി നേതൃത്വം നൽകി.