പുന്നയൂർക്കുളം: ബി.ജെ.പി പുന്നയൂർക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ അനുസ്മരണം സംഘടിപ്പിച്ചു. ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി ബി.ജെ.പി പുന്നയൂർക്കുളം ഈസ്റ്റ് മേഖല പ്രസിഡന്റ് ടി.കെ ലക്ഷ്മണൻ, ബി.ജെ.പി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് ഷാജി തൃപ്പറ്റ്, സെക്രട്ടറി സീന സുരേഷ്, കെ.ഡി ബാബു, എം.ജി സുരേഷ്, സുരേഷ് നടുവത്ത് , കിരൺ ബാലചന്ദ്രൻ, ശിവരാമൻ തുടങ്ങിയവർ നേതൃത്വം നൽകി.