ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്‌ണ കോളേജിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. ഭിന്നശേഷി സൗഹൃദ ശുചി മുറിയുടെയും, നവീകരിച്ച കോളേജ് കാൻ്റീൻ എന്നിവയുടെ പ്രവർത്തനോദ്‌ഘാടനം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ നിർവ്വഹിച്ചു. കോളേജ് ലൈബ്രറി, ഐ.ക്യൂ.എ.സി, പ്രൊഫഷണൽ ബുക്ക് സെൻ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോളേജ് ലൈബ്രറിയിൽ ബുക്ക് എക്സ്പോയും നടന്നു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ കെ.പി വിശ്വനാഥൻ, സി മനോജ്, അഡ്‌മിനിസ്ട്രേറ്റർ കെ.പി വിനയൻ, കോളേജ് പ്രിൻസിപ്പാൾ ഡോ. പി.എസ് വിജോയ്, കോളേജ് ലൈബ്രേറിയൻ സുധീഷ് കുമാർ, വി.എൻ ശ്രീജ, രാജേഷ് മാധവൻ, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.