Friday, May 9, 2025

കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ കോൺക്രീറ്റ് നടപ്പാത ഉദ്ഘാടനം ചെയ്തു

കടപ്പുറം: കടപ്പുറം പഞ്ചായത്ത് ഒന്നാം വാർഡിൽ കരിമ്പാച്ചൻ വേണുഗോപാൽ സ്മാരക കോൺക്രീറ്റ് നടപ്പാത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖ് അലി മുഖ്യാതിഥിയായി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി മൻസൂർ അലി, ശുഭ ജയൻ, സി മുസ്താഖ് അലി, കെ.എം മുഹമ്മദുണ്ണി, എ.എൻ സഹദേവൻ, കാട്ടിലകത്ത് ജിനേഷ്, ചെട്ടിപ്പാറൻ സാംബശിവൻ, ആറു കെട്ടി  നാരായണൻ,  ശൈലജ വിജയൻ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments