ഗുരുവായൂർ: കൂനംമൂച്ചിയിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. സ്കൂട്ടർ യാത്രക്കാരനായ പുതുശ്ശേരി ചൊവ്വല്ലൂർ വീട്ടിൽ കുര്യ (64)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7.10 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.