കുന്നംകുളം: കുന്നംകുളത്ത് നാളെ ആരംഭിക്കുന്ന സി.പി.എം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി നഗരിയിൽ ഉയർത്താനുള്ള പതാക ജാഥക്ക് പന്നിത്തടം സെൻ്ററിൽ സ്വീകരണം നൽകി. സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി താലൂക്ക് ഓഫീസിൻ്റെ മുന്നിലെ രക്തസാക്ഷി എം.കെ കൃഷ്ണൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ ബാലൻ ഉദ്ഘാടനം ചെയ്ത് കൈമാറിയ പതാക, ജാഥാ ക്യാപ്റ്റൻ സി.പി.എം തൃശ്ശൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം സേവിയർ ചിറ്റിലപ്പിള്ളി എം.എൽ.എ യുടെയും മാനേജർ സി.പി.എം തൃശ്ശൂർ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി നബീസയുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം നിരവധി അത്‌ലറ്റുകളുടെയും റെഡ് വളണ്ടിയർമാരുടെയും അകമ്പടിയോടെ പന്നിത്തടം സെൻ്ററിൽ എത്തിച്ചേർന്നു. ജാഥയെ സി.പി.എം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം അഡ്വ. കെ.എം നൗഷാദ് സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ എന്നിവർ സ്വീകരിച്ചു. സി.പി.എം പന്നിത്തടം ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി ശങ്കരനാരായണൻ, മീന സജൻ, സുഗിജ സുമേഷ്, ഷീജ മണി, എം.കെ ശശിധരൻ, ജലീൽ ആദൂർ, കെ.വി ഗിൽസൻ, കെ.കെ മണി, കെ.കെ അബ്ദുൽ റഹീം, എ.എസ് സുബിൻ, പി.എ ഉണ്ണികൃഷ്ണൻ, സി.എം അഷറഫ് തുടങ്ങിയവർ ജാഥ സ്വീകരണത്തിന് നേതൃത്വം നൽകി.