Wednesday, March 12, 2025

സി.പി.എം തൃശൂർ ജില്ല സമ്മേളനം; കൊടിമര ജാഥക്ക് ഗുരുവായൂരിൽ തുടക്കം

ഗുരുവായൂർ: കുന്നംകുളത്ത് സി.പി.എം തൃശൂർ ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള  കൊടിമരം ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മൃതി മണ്ഡപത്തിൽ നിന്ന് കൊണ്ടുപോയി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.കെ കണ്ണൻ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ  ജില്ല സെക്രട്ടറിയേറ്റ് അംഗം കെ.വി അബ്ദുൾഖാദർ, ജാഥ മാനേജർ  ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ചന്ദ്രശേഖരൻ, ജില്ല കമ്മിറ്റി അംഗങ്ങളായ ടി. വി ഹരിദാസ്, സി സുമേഷ്, ഹാരിസ് ബാബു, കെ.എ അഹമ്മദ്, മണലൂർ ഏരിയ സെക്രട്ടറി രമേശൻ, ചാവക്കാട്  ഏരിയ സെക്രട്ടറി ടി.ടി ശിവദാസൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.കെ അക്ബർ എം.എൽ.എ, ഷീജ പ്രശാന്ത്, എം.ആർ രാധാകൃഷ്ണൻ, എ.എച്ച് അക്ബർ എന്നിവർ സംസാരിച്ചു. സമ്മേളനം നാളെ ആരംഭിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments